മാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ മദ്യവേട്ട; സ്വകാര്യ ബസിൽ കടത്തിയ 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

 


ന്യൂ മാഹി: മാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ കർശന വാഹന പരിശോധനയിൽ കടത്തുകയായിരുന്ന 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ നിന്ന് ഈ അനധികൃത മദ്യശേഖരം കണ്ടെടുത്തത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ ജലീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ വിനീഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. അതിർത്തി പ്രദേശങ്ങൾ വഴി കേരളത്തിലേക്ക് വ്യാജവും അനധികൃതവുമായ മദ്യം കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് എക്സൈസ് വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്. പിടിച്ചെടുത്ത മദ്യശേഖരത്തിന്മേൽ എക്സൈസ് വകുപ്പ് തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

 huge-liquor-seizure-at-mahe-excise-checkpoint-puducherry-liquor-bottles-confiscated

വളരെ പുതിയ വളരെ പഴയ