മാഹി ഗവ. ആർട്സ് കോളേജിൽ യുജി ഓണേഴ്‌സ് ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


 മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ 2026-27 അധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ഓണേഴ്‌സ് ബിരുദ കോഴ്‌സുകളായ ബിഎ, ബിഎസ്‌സി, ബികോം പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർക്ക് നാളെ (ജൂൺ 3) മുതൽ കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.mggacmahe.ac.in വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ജൂൺ 18 ന് വൈകുന്നേരം 4 മണി വരെയാണ് ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഹിന്ദി എന്നീ ബിരുദ കോഴ്‌സുകളിലേക്ക് മാത്രമേ നിലവിൽ ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും വിശദമായ പ്രോസ്പെക്ടസിനും കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ