പന്തക്കലിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന രണ്ട് ഡീസൽ ടാങ്കറുകൾ മാഹി പോലീസ് പിടികൂടി

 


മാഹി: മാഹി പന്തക്കലിൽ നിന്ന് നിയമവിരുദ്ധമായി ഡീസൽ കടത്തുകയായിരുന്ന രണ്ട് വലിയ ടാങ്കർ ലോറികളെ പോലീസ് പിടികൂടി. മാഹി കോസ്റ്റൽ ഇൻസ്പെക്ടർ ആടലരസന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി നടത്തിയ കർശനമായ വാഹന പരിശോധനയ്ക്കിടെയാണ് ഈ വാഹനങ്ങൾ വലയിലായത്.

PY 03 B 5136, KL 49 A 7707 എന്നീ രജിസ്ട്രേഷൻ നമ്പറുകളിലുള്ള ടാങ്കർ ലോറികളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാഹിയിൽ വിലക്കുറവുള്ളതിനാൽ ഇവിടെ നിന്നും കേരളത്തിലേക്ക് രാത്രികാലങ്ങളിൽ വ്യാപകമായി ഡീസൽ കടത്തുന്നത് പതിവായിരിക്കുകയാണ്. മുൻപും ഇത്തരത്തിൽ ഇന്ധനം കടത്തിയ നിരവധി വാഹനങ്ങൾ മാഹി പോലീസ് പിടികൂടിയിരുന്നു.

എന്നാൽ, അതിർത്തി കടന്നെത്തുന്ന ഇത്തരം ഇന്ധനക്കടത്തുകൾക്കെതിരെ കേരള പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ പരിശോധനകളോ നടപടികളോ ഉണ്ടാകാത്തത് കടത്തുകാർക്ക് കൂടുതൽ സൗകര്യമാകുന്നു എന്ന ആക്ഷേപം ശക്തമാണ്. പിടികൂടിയ വാഹനങ്ങൾക്കെതിരെ പള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിക്കും.

 

വളരെ പുതിയ വളരെ പഴയ