മാഹി നിയോജക മണ്ഡലം സ്ഥാനാർഥി രമേശ് പറമ്പത്താണ് ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗിൻ്റെയും സ്ഥാനാർഥി- ശിഹാബ് തങ്ങൾ


മാഹി: ഐക്യ മതേതര പുരോഗമന സഖ്യം മാഹി നിയോജക മണ്ഡലം സ്ഥാനാർഥി രമേശ് പറമ്പത്താണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിൻ്റേയും സ്ഥാനാർഥി എന്ന് മുസ്ലീം യൂത്ത് ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്ഥാനാർഥി രമേശ് പറമ്പത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പൂഴിത്തലയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

സമാധാനവും, മതേതരത്വവും കാത്തു സൂക്ഷിക്കാൻ കരുത്തുറ്റ മുന്നണിയാണിത്. അതില്ലാതാക്കാൻ പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ് - തങ്ങൾ പറഞ്ഞു. ഐക്യ പുരോഗമന മതേതര സഖ്യം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. 

കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ.സുധാകരൻ എം.പി, മുസ്ലീം യൂത്ത് ലീഗ് ദേശീയ ഓർഗനൈസേഷൻ സെക്രട്ടറി ഷിബു ബീരാൻ, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, കണ്ണൂർ ജില്ലാ മുസ്ലീം ലീഗ് പ്രസിഡൻ്റ് കെ.എ.ലത്തീഫ് , സ്ഥാനാർഥി രമേശ് പറമ്പത്ത്, മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മോഹനൻ, പി.പി.വിനോദൻ എന്നിവർ പ്രസംഗിച്ചു. രമേശ് പറമ്പത്തിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാൻ കെ.സുധാകരൻ എംപി പ്രവർത്തകരെ ആഹ്വാനം ചെയ്തു -

പൊതുയോഗത്തിന് മുന്നോടിയായി മുണ്ടോ ക്ക് പഴയ പോസ്റ്റോഫീസിന് സമീപം ആരംഭിച്ച സ്ഥാനാർഥിയുടെ റോഡ് ഷൊ നഗരം ചുറ്റി പൂഴിത്തലയിൽ അവസാനിച്ചു. 

നിരവധി ബൈക്കുകളിലും, മറ്റു വാഹനങ്ങളിലുമായി പ്രവർത്തകർ സ്ഥാനാർഥിയെ അനുഗമിച്ചു. തുറന്ന വാഹനത്തിൽ സ്ഥാനാർഥി യോടൊപ്പം മുനവ്വറലി ശിഹാബ് തങ്ങളും, മുതിർന്ന കോൺഗ്രസ് നേതാവ് വത്സരാജും വോട്ടഭ്യർഥിച്ച് വാഹനത്തിൽ ഉണ്ടായിരുന്നു

വളരെ പുതിയ വളരെ പഴയ