ചാലക്കര: ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്ത് ചാലക്കര കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രദേശത്തെത്തിയ സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് നൽകിയത്.
പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച അദ്ദേഹം വോട്ടർമാരുമായി സംവദിക്കുകയും വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. മതേതരത്വവും പുരോഗതിയും ഉയർത്തിപ്പിടിക്കുന്ന ഒരു ജനപക്ഷ ബദലിനായി കൈകോർക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കെ.മോഹനൻ,സജീവൻ മണ്ടപ്പറമ്പത്ത്, വിവേക് ചാലക്കര,പ്രകാശൻ,കെപി രെജിലേഷ്, കുന്നുമ്മൽ ബാലൻ,ശ്രീജേഷ് എംകെ, സദാനന്ദൻ,ശോഭ പിടിസി, രവീന്ദ്രൻ,പാന രമേശൻ,പവിത്രൻ, ശ്രീധരൻ,ടിപി ശ്രീധരൻ,ചന്ദ്രൻ ഷഹനാസ്,ഹസീന,കനകൻ,സഫിയ,ഷൈല,സനില തുടങ്ങിയവർ പങ്കെടുത്തു
