പള്ളൂർ വിഷുദിനത്തിൽ മാതൃകപരമായ സേവനപ്രവർത്തനവുമായി ഐ.ആർ.പി.സി (IRPC) പള്ളൂർ ലോക്കൽ ഗ്രൂപ്പ്. പള്ളൂർ ലോക്കൽ പരിധിയിൽ ചികിത്സയിൽ കഴിയുന്ന അറുപതോളം കിടപ്പുരോഗികൾക്കാണ് സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്. ആഘോഷ വേളകളിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഐ.ആർ.പി.സി പള്ളൂർ ലോക്കൽ ഗ്രൂപ്പ് ചെയർമാൻ അഡ്വ. ടി. അശോക് കുമാറിൻ്റെ നേതൃത്വത്തിലാണ് കിറ്റുകളുടെ വിതരണം നടന്നത്. പ്രാദേശിക പ്രവർത്തകരും സന്നദ്ധ സേവകരും വിതരണത്തിന് ഒപ്പമുണ്ടായിരുന്നു. രോഗാവസ്ഥയിൽ വീടുകളിൽ കഴിയുന്നവർക്ക് വിഷുദിനത്തിൽ വലിയ ആശ്വാസമാണ് ഈ പ്രവർത്തനം നൽകിയത്
