മാഹി: മാഹിയിലേക്കുള്ള ഹൈടെൻഷൻ ലൈനിൽ ക്ലിയറൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (2026 മാർച്ച് 28, ശനിയാഴ്ച) വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മാഹി ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന താഴെ പറയുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക:
* മാഹി കോളേജ് പരിസരം
* ഫ്രഞ്ച് പെട്ടിപ്പാലം
* ചെറുകല്ലായ്
* മാഹി ടൗൺ
പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് വിതരണം പുനഃസ്ഥാപിക്കുമെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
