തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവ്: അഴിയൂർ ചെക്ക് പോസ്റ്റിൽ സംയുക്ത വാഹന പരിശോധന നടത്തി


 അഴിയൂർ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രത്യേക പരിശോധനകളുടെ (Election Drive) ഭാഗമായി അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ വ്യാപകമായ വാഹന പരിശോധന നടത്തി. ബാലുശ്ശേരി K9 സ്ക്വാഡും അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ചെക്ക് പോസ്റ്റിന് മുൻവശം വെച്ചായിരുന്നു വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള പരിശോധന നടന്നത്.

എക്സൈസ് ഇൻസ്പെക്ടർ രമേശ് വി.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷൈജു കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ്, രഗിൽ രാജ്, തോബിയാസ് എന്നിവരും K9 സ്ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ വിജിൽ, ഡി.വി.ആർ എസ്.ഐ മനോജൻ എന്നിവരും അടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ലഹരിക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ