ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂൾ വാർഷികാഘോഷം ഇന്ന്

 


മാഹി: വിപുലമായ പരിപാടികളോടെ ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂൾ വാർഷികം ഇന്ന് ആഘോഷിക്കുന്നു. വൈകുന്നേരം നാലുമണിക്ക് വിദ്യാലയ അങ്കണത്തിൽ വെച്ച് നടക്കുന്ന ആഘോഷ പരിപാടികൾ മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ ഉദ്ഘാടനം ചെയ്യും.

സ്കൂൾ പ്രധാനാധ്യാപകൻ കെ.വി. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകനും പ്രശസ്ത പിന്നണി ഗായകനുമായ എം. മുസ്തഫ മുഖ്യപ്രഭാഷണം നടത്തും. മാഹി സമഗ്ര ശിക്ഷ എ.ഡി.പി.സി ചുമതല വഹിക്കുന്ന പി. ഷിജു, എസ്.എം.സി. ചെയർപേഴ്‌സൺ കെ.എൻ. സിനി, പ്രമുഖ സാഹിത്യകാരൻ ആനന്ദു കുമാർ പറമ്പത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിക്കും.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി അനുമോദിക്കുന്നതാണ്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അഞ്ച് വിഭാഗങ്ങളിലായി അരങ്ങേറും.

പി.എം. ശ്രീ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഈ വർഷത്തെ വാർഷികാഘോഷങ്ങൾക്ക് വിദ്യാലയ മാനേജ്‌മെൻ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ