ശ്രദ്ധിക്കുക: മുക്കാളി ടൗൺ റോഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ഗതാഗത നിയന്ത്രണം


 മുക്കാളി: മുക്കാളി ടൗൺ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് (ചൊവ്വ) രാവിലെ 8 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡ് പണി പൂർത്തിയാകുന്നത് വരെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഒരൊറ്റ വാഹനങ്ങൾക്കും ടൗൺ റോഡിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഈ റൂട്ടിലൂടെ കടന്നുപോകേണ്ട യാത്രക്കാർ ബദൽ പാതകൾ സ്വീകരിക്കേണ്ടതാണ്. നാളെ രാവിലെ വരെ നിയന്ത്രണം തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും നാട്ടുകാരും സഹകരിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.

 

വളരെ പുതിയ വളരെ പഴയ