ദേശീയ ശാസ്ത്ര ദിനം: മാഹിയിൽ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു

 


മാഹി: ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി മാഹി മൈഭാരതിന്റേയും ചാലക്കര രാജീവ്‌ജി യൂത്ത് സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ ശാസ്ത്ര സെമിനാറും ക്വിസ് മത്സരവും നടത്തി. മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് പ്രൊഫസർ ഡോ. കെ.എം. ഗോപിനാഥൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

രാജീവ്‌ജി യൂത്ത് സെന്റർ പ്രസിഡന്റ് സുനിൽ കേളോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ പ്രഥമാധ്യാപകൻ കെ.വി. മുരളീധരൻ മാസ്റ്റർ, എൻ.കെ. സഗിത ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടികൾക്ക് സനൽ മാസ്റ്റർ, നിരൻ മാസ്റ്റർ, വിനീത ടീച്ചർ, കെ. സായന്ത് എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. ശാസ്ത്ര അവബോധം വളർത്തുന്നതിനും പുതിയ കണ്ടെത്തലുകളെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.



വളരെ പുതിയ വളരെ പഴയ