ജനശബ്ദം മാഹി മയ്യഴിയങ്കം-2026 സംഘടിപ്പിച്ചു


മാഹി: ശ്രീനാരായണ ബി.എഡ്.കോളജ് ഓഡിറ്റോറിയത്തിൽ ജനശബ്ദം മാഹി സംഘടിപ്പിച്ച മയ്യഴിയങ്കം-2026 അക്ഷരാർത്ഥത്തിൽ അവകാശവാദങ്ങളുടേയും, രൂക്ഷമായ വിമർശനങ്ങളുടേയും പടനിലമായി.. രാഷ്ട്രീയവും, വികസനവും ചൂടേറിയ വാഗ്വാദങ്ങൾക്കിടയാക്കി.

മാഹി ഗവ: നഴ്സിങ്ങ് കോളജ്, പള്ളൂർ ആശുപത്രി കെട്ടിട സമുച്ഛയം, തുറമുഖം, ഇൻഡോർ സ്‌റ്റേഡിയം, പുഴയോര നടപ്പാത എന്നിവയുടെ പൂർത്തീകരണം, തുടങ്ങിയ വൻകിട പദ്ധതികളുടെ പൂർത്തീകരണം എന്നിവ തൻ്റെ കഴിഞ്ഞ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങളായിരുന്നുവെന്നും, അവയെല്ലാം എം എൽ എ യെന്ന നിലയിൽ നടപ്പിലാക്കാനായെന്നും രമേശ് പറമ്പത്ത് പറഞ്ഞു.

കഴിഞ്ഞ 16 വർഷമായി നടക്കാത്ത മുൻസിപ്പാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിക്കിട്ടാൻ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചിട്ടുണ്ടെന്നും, തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ പരിഗണന തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിക്കിട്ടാനായിരിക്കുമെന്നും ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: ടി.അശോക് കുമാർ പാഞ്ഞു. 

ഇന്ന് മയ്യഴിയിൽ കാണുന്ന വൻകിട പദ്ധതികളത്രയും കൊണ്ടുവന്നത് തൻ്റെ മുൻഗാമികളായ ,കാൽ നൂറ്റാണ്ടിലേറെ ഭരണാധികാരികളായിരുന്ന മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജും, മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി.ശ്രീധരനുമാണ്. 

അവർ വെട്ടിത്തെളിയിച്ച വികസന വഴികളിലൂടെ പുതിയ ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകും. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ മയ്യഴിക്ക് എന്തൊക്കെ പ്രതീക്ഷിക്കാനാവുമെന്ന ചോദ്യത്തിന് രമേശ് ' പറമ്പത്ത് എംഎൽഎയുടെ മറുപടിയാണിത്.

മയ്യഴിയുടെ നഷ്ട പ്രതാപം വീണ്ടെടുക്കാൻ

ടൂറിസം മേഖലയുടെ വികസനം 'അത്യന്താപേക്ഷിതമാണെന്ന കാര്യത്തിൽ സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ സ്വരമാണ്. ലോകോത്തര പദ്ധതികളായ റോപ്പ് വേ പുഴയ്ക്ക് കുറുകെ ഇരുകരകളിലുമുള്ള ടൂറിസം പോയിൻറുകളെ ബന്ധിപ്പിച്ചുള്ള ഗ്ലാസ് വേ വെള്ളിയാങ്കല്ലിനെയും ധർമ്മടം തുരുത്തിനേയും ബന്ധിപ്പിച്ചുള്ള വിനോദ കടൽ സഞ്ചാരം എന്നിവ രമേശ് പറമ്പത്തിൻ്റെ സ്വപ്ന പദ്ധതികളിൽ പെടുന്നു.

മാഹിയിൽ ഇൻറർ സിറ്റി/യെശ്വന്ത്പൂർ ട്രെയിനുകളുടെ സ്റ്റോപ്പ് അനുവദിച്ചു കിട്ടാനും എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരം കിട്ടിയിട്ടും, പോണ്ടിച്ചേരിയിലേക്ക് ഫ്ലൈറ്റ് 'അനുവദിക്കപ്പെടാത്തതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും മൂവരും ഉറപ്പ് നൽകി.

മാഹിയിൽ ഗെയിൽ ഗ്യാസ് ഡൊമസ്റ്റിക് കണക്ഷൻ ലഭ്യമാക്കുന്നതിനെ ക്കുറിച്ച് ബി.ജെ.പി സ്ഥാനാർത്ഥി എതിർത്തപ്പോൾ, മറ്റുള്ളവർ അനുകൂലിച്ചു.

വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തെ എതിർക്കുമെന്ന് അശോക് കുമാർ പറഞ്ഞു.'

ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു മോഡറേറ്ററായി ഷാജി പിണക്കാട്ട് നിയന്ത്രിച്ചു. ടി.എം.സുധാകരൻ സ്വാഗതവും, സുരേഷ് പന്തക്കൽ നന്ദിയും പറഞ്ഞു.

പടം : ജനശബ്ദം മാഹി സംഘടിപ്പിച്ച മയ്യഴിയങ്കം-2026

വളരെ പുതിയ വളരെ പഴയ