പന്തക്കൽ: മൂലക്കടവിൽ പെട്രോൾ പമ്പ് ജീവനക്കാരന് തെരുവു നായയുടെ കടിയേറ്റു. പള്ളൂർ സ്വദേശി ഉദയകുമാറി (54) നാണ് കടിയേറ്റത്.
പെട്രോൾ പമ്പിൽ ഓടിക്കയറിയ നായ തന്നെ ആക്രമിക്കുവാൻ ചീറി അടുത്തപ്പോൾ പ്രതിരോധിക്കുന്നതിനിടയിലാണ് നായ കടിച്ചത്. തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.