മാഹിയിൽ സ്റ്റുഡന്റ്‌സ് ബസ് ജീവനക്കാർ ദുരിതത്തിൽ; ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി

 


മാഹി: മാഹിയിലെ സ്റ്റുഡന്റ്‌സ് ബസ് സർവീസിലെ താൽക്കാലിക ജീവനക്കാർ കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന് കാണിച്ച് ജീവനക്കാർ രംഗത്തെത്തി. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന തങ്ങളെ അധികൃതരും കരാറുകാരും അവഗണിക്കുകയാണെന്നാണ് ഇവരുടെ പരാതി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി രണ്ട് അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ മാത്രമാണ് ഒരു മാസത്തെ ശമ്പളം നൽകുന്നത്. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ഈ ദുർവിധി നേരിടുന്നത്. ദൈനംദിന ജീവിതച്ചെലവുകൾക്കും കുടുംബം പുലർത്താനും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ശമ്പളം മുടങ്ങുന്നത് വലിയ തിരിച്ചടിയാകുന്നത്.

കരാറെടുത്തവർ ശമ്പളം നൽകുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നുണ്ടെന്നും, ഇത് തങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നും ജീവനക്കാർ പറഞ്ഞു. പ്രശ്നത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ശമ്പള കുടിശ്ശിക തീർപ്പാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.



വളരെ പുതിയ വളരെ പഴയ