ഒളവിലം :ചെരുവിൽ രാജന്റെ അഞ്ചാമത് ചരമ വാർഷികദിനത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് നടന്നു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ഷുഹൈബ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യുഡിഎഫ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ അരുൺ സി ജി അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് എം പി പ്രമോദ് സ്വാഗതവും ബൂത്ത് പ്രസിഡന്റ് സജേഷ് കെ നന്ദിയും പറഞ്ഞു.കെ വിശ്വൻ,ജിജേഷ്,ഷനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
