ജെനിസിസ് കിഡ്സ് ഇൻ്റർനാഷണൽ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.


പന്തക്കൽ: ജെനിസിസ് കിഡ്സ് ഇൻ്റർനാഷണൽ സ്കൂളിൻ്റെ വാർഷികാഘോഷം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ആഘോഷപൂർവ്വം നടന്ന പരിപാടി മാഹി സി ഇ ഒ തനൂജ എം എം ഉദ്ഘാടനം ചെയ്തു. 

മുൻ വിദ്യാഭ്യാസ ഓഫീസർ പി ഉത്തമരാജൻ പരിപാടിയിൽ സംബന്ധിച്ചു. ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷൻ ചെയർമാൻ എൻ കെ രാമകൃഷ്ണൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

പ്രധാന അധ്യാപിക സിൽജചന്ദ്രൻ വാർഷിക നേട്ടങ്ങൾ അവതരിപ്പിച്ചു. പഠനം, കലാ, കായികം എന്നിവയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 

പിടിഎ പ്രതിനിധി അനൂപ കെപി ആശംസ പ്രസംഗം നടത്തി. സ്കൂൾ കോർഡിനേറ്റർ അഞ്ജു അജിത്തും മറ്റു സ്റ്റാഫ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

സ്കൂൾ ചെയർമാൻ ജയപ്രകാശ് സ്വാഗതം പറഞ്ഞു.

വളരെ പുതിയ വളരെ പഴയ