തലശ്ശേരി: 42-ാമത് അഖിലേന്ത്യ മാഹി സെവൻസ് ഫ്ളഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ബ്രൗഷർ പ്രകാശനം നാളെ (ജനുവരി 9, വെള്ളിയാഴ്ച) നടക്കും. രാവിലെ 11 മണിക്ക് തലശ്ശേരി പ്രസ്സ് ക്ലബ്ബിൽ വെച്ച് തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവ്വഹിക്കും.
കേരള നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ മുഖ്യരക്ഷാധികാരിയായ മാഹി സ്പോർട്സ് ക്ലബ്ബാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഡൗൺ ടൗൺ മാൾ ട്രോഫിയും ഗ്രാൻഡ് തേജസ് ഷീൽഡും, റണ്ണേഴ്സിനുള്ള ലക്സ് ഐ.വി സലൂൺ ട്രോഫിയും ഐഫോക്സ് ടെക്നോളജിസ് ഷീൽഡുമാണ് സമ്മാനമായി നൽകുന്നത്.
