മാഹി: പുതുച്ചേരിയിലെ മുഴുവൻ റേഷൻ കാർഡുടമകൾക്കും പൊങ്കൽ സമ്മാനമായി 3000 രൂപ വീതം നൽകാൻ എൻഡിഎ സർക്കാർ തീരുമാനിച്ചു. മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ എല്ലാ ഉപഭോക്താക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. ഇതുസംബന്ധിച്ച ഫയലിൽ പുതുച്ചേരി ഗവർണർ കൈലാസ് നാഥ് ഒപ്പുവെച്ചു.
പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നടപടി. നേരത്തെ നിശ്ചയിച്ചിരുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗവർണർ അനുമതി നൽകിയതോടെ വരും ദിവസങ്ങളിൽ തുക കാർഡുടമകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും.
ഉത്സവകാലത്ത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനത്തെ ജനങ്ങൾ സ്വാഗതം ചെയ്തു. മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഈ സഹായം ലഭ്യമാകും.
