ദേശീയ വീർ ഗാഥ അവാർഡ് തിളക്കത്തിൽ മാഹി; കൊച്ചുചിത്രകാരൻ അലോക് ധ്രുപതിന് നേട്ടം

 


മാഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച 'വീർ ഗാഥ' ദേശീയ പെയിന്റിംഗ് മത്സരത്തിൽ മാഹിയിൽ നിന്നുള്ള അലോക് ധ്രുപത് വിജയിയായി. മാഹി പാറക്കൽ ഗവ. എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അലോക്, രാജ്യതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യൻ സായുധ സേനയിലെ ധീരനായകരുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച സി.ബി.എസ്.ഇ. പ്രോജക്ട് വീർ ഗാഥയുടെ ഭാഗമായാണ് മത്സരം നടന്നത്. വരാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അലോകിനെ ആദരിക്കും.

മുക്കാളി ചോമ്പാല സ്വദേശിയും പ്രശസ്ത ചിത്രകാരനുമായ ബിജോയ് കരേതയ്യിലിന്റെയും പ്രഷിജ എം.ജെയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. അലോകിന്റെ നേട്ടം മാഹിയിലെ വിദ്യാഭ്യാസ മേഖലയ്ക്കും കലാരംഗത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്

 

വളരെ പുതിയ വളരെ പഴയ