ന്യൂ മാഹി: പെരിങ്ങാടി ശ്രീ മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ വാർഷിക ഉത്സവാഘോഷങ്ങൾ ജനുവരി 15 മുതൽ 21 വരെ വിവിധ ചടങ്ങുകളോടെ നടക്കും. ഭക്തിനിർഭരമായ പൂജകൾക്കൊപ്പം വിപുലമായ സാംസ്കാരിക-കലാപരിപാടികളും ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന ചടങ്ങുകൾ:
* ജനുവരി 15: വൈകിട്ട് 7.45ന് അദ്ധ്യാത്മിക–സാംസ്കാരിക സദസ്സ് ബ്രഹ്മശ്രീ കെ. ജയരാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. നടൻ സുശീൽ കുമാർ തിരുവങ്ങാട്, ഗായിക ശിവാനി ബി. സഞ്ജീവ് എന്നിവർ അതിഥികളാകും. ശ്രീനിവാസ് ചാത്തോത്ത്, ഷീജ ശിവദാസ് എന്നിവരെ ചടങ്ങിൽ ആദരിക്കും.
* ജനുവരി 16 - 18: തെയ്യരയ്യം (നാടൻപാട്ടുകൾ), സംഗീത നൃത്താർച്ചന, മൾട്ടിവിഷ്വൽ വിൽകലാമേള എന്നിവ അരങ്ങേറും.
* ജനുവരി 19: വൈകിട്ട് 5 മണിക്ക് കലവറനിറക്കൽ ഘോഷയാത്ര. രാത്രിയിൽ അമൃതസംഗീതം നൃത്തസംഗീത രാവ്.
* ജനുവരി 20: രാവിലെ 11ന് ഉത്സവാരംഭം. ഉച്ചയ്ക്ക് പ്രസാദ ഊട്ട്. വൈകിട്ട് 5ന് ഓണിയത്ത് നിന്നുള്ള തിരുവായുധ എഴുന്നള്ളത്തും രാത്രി 9ന് തിരുവാഭരണം എഴുന്നള്ളത്തും നടക്കും. തുടർന്ന് ഇളനീരാട്ടം, പൂമൂടൽ, കലശം വരവ്, ഗുളികൻ തിറ എന്നിവയുണ്ടാകും.
* ജനുവരി 21: തിറ മഹോത്സവം, ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം.
എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമ പാരായണം ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി.വി. രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത് എന്നിവർ പങ്കെടുത്തു.
