മാഹിയിൽ ലോറിയിടിച്ച് തെരുവ് നായക്ക് ദാരുണാന്ത്യം; റോഡിൽ ചിതറിയ നിലയിൽ

 


ന്യൂമാഹി: പുലർച്ചെ മാഹിപ്പാലത്തിന് സമീപം ലോറിയിടിച്ച് തെരുവ് നായക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ വന്ന വാഹനം നായയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നായയുടെ ശരീരം പൂർണ്ണമായും അരഞ്ഞ് റോഡിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

ഓരോ ജീവനും വിലയുണ്ടെന്നും സഹജീവികളോട് കരുണ കാണിക്കേണ്ടത് മനുഷ്യരാശിയുടെ കടമയാണെന്നും ഓർമ്മിപ്പിക്കുന്നതാണ് ഈ ദൃശ്യം. നിയമങ്ങളും വകുപ്പുകളും പലപ്പോഴും മനുഷ്യർക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുമ്പോൾ, തെരുവിൽ അലയുന്ന ഇത്തരം ജീവികളുടെ സുരക്ഷ പലപ്പോഴും ചോദ്യചിഹ്നമായി മാറുകയാണ്. തിരക്കേറിയ ഈ പാതയിൽ പുലർച്ചെ ഉണ്ടായ അപകടം വാഹനങ്ങളുടെ അമിതവേഗതയെക്കുറിച്ചും ആശങ്ക ഉയർത്തുന്നു.



വളരെ പുതിയ വളരെ പഴയ