പള്ളൂരിൽ മഹാത്മജി രക്തസാക്ഷി ദിനം ആചരിച്ചു; അർച്ചനാ കലാസമിതിയുടെ നേതൃത്വത്തിൽ അനുസ്മരണം


 മാഹി: പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയുടെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. ചടങ്ങിനോടനുബന്ധിച്ച് പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു.

നമ്മുടെ രാജ്യം കെട്ടിപ്പടുക്കുന്നതിനായി മഹാത്മജി നൽകിയ വലിയ ത്യാഗങ്ങളും അദ്ദേഹം ലോകത്തിന് പകർന്നുനൽകിയ അഹിംസാ മാർഗവും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. എൻ. മോഹനൻ, കെ. പി. മഹമ്മൂദ്, റിയ രാജീഷ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. ഗാന്ധിദർശനങ്ങൾ വർത്തമാനകാലത്ത് ഏറെ പ്രസക്തമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു



വളരെ പുതിയ വളരെ പഴയ