മാഹി: വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് തടവ് ശിക്ഷ. മാടപ്പീടിക മീത്തൽ കാട്ടിൽപറമ്പത്ത് ഷിജിൽ പി (32- പൊക്കൻ) എന്നയാളെയാണ് മാഹി കോടതി 90 ദിവസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
2025 ഡിസംബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപമുള്ള വി.എം. റസിലയുടെ 'നന്മ മന്ദിരം' എന്ന വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിനാണ് ഷിജിലിനെതിരെ നടപടിയെടുത്തത്.
പന്തക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ. പി. ഹരിദാസ്, എ.എസ്.ഐ (എസ്.ജി) സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.കെ. വൽസരാജ് ഹാജരായി.