ദേശീയ പണിമുടക്കിന്റെ പ്രചരണം: ന്യൂമാഹിയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു


 ന്യൂമാഹി: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2026 ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെയും, ജനുവരി 13-ലെ കണ്ണൂർ ആർ.എസ്. പോസ്റ്റ് ഓഫീസ് മാർച്ചിന്റെയും പ്രചരണാർത്ഥം സി.ഐ.ടി.യു (CITU) ന്യൂമാഹി മേഖലാ കമ്മിറ്റി തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. ന്യൂമാഹി ടൗണിൽ നടന്ന പരിപാടിയിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നു.

എ.കെ. സിദ്ധിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.ഐ.ടി.യു തലശ്ശേരി ഏരിയാ വൈസ് പ്രസിഡന്റ് എസ്.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങിൽ പി.പി. രഞ്ജിത്ത്, കെ.എ. രക്തനകുമാർ എന്നിവർ സംസാരിച്ചു. വരാനിരിക്കുന്ന സമര പരിപാടികൾ വിജയിപ്പിക്കാൻ മേഖലയിലെ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.




വളരെ പുതിയ വളരെ പഴയ