പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ധനു മാസത്തിലെ ആയില്യം നാൾ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമുചിതമായി നടന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അഖണ്ഡ നാമജപവും മുട്ട സമർപ്പണവും നടന്നു. ഉച്ചയ്ക്ക് നടന്ന നാഗപൂജയ്ക്ക് ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദഊട്ടും നടത്തി. ക്ഷേത്ര ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെ അടുത്ത പ്രധാന ചടങ്ങായ മകരമാസ ആയില്യം നാൾ ആഘോഷം ഫെബ്രുവരി 2 ന് നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
