മാഹി: നഗരസഭ ഏർപ്പെടുത്തിയ യൂസർ ഫീ ബഹിഷ്കരിക്കാൻ തീരുമാനിച്ചുകൊണ്ട് മാഹി വ്യവസായി–വ്യാപാരി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. യൂസർ ഫീ ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.
മാഹി വ്യാപാരി–വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ അമിതമായ യൂസർ ഫീ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സമിതി പ്രസിഡന്റ് ഷാജി പിണക്കാട്ടിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
നാലുതറ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പായറ്റ അരവിന്ദൻ, കെ.കെ. ശ്രീജിത്ത്, കെ. ഭരതൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ടി.എം. സുധാകരൻ, പി.പി. റഹീസ്, സ്റ്റാർ പ്രദീപ്, ദിനേശൻ പൂവ്വച്ചേരി, എ.വി. യൂസഫ്, സഫീർ സ്കൈസോൺ, മുഹമ്മദ് ഫൈസൽ കേയി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഏകോപന സമിതി ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും ട്രഷറർ അഹമ്മദ് സമീർ നന്ദിയും രേഖപ്പെടുത്തി.
