പള്ളൂർ: മാഹി ബൈപ്പാസിൽ ട്രാഫിക്ക് സിഗ്‌നലിൽ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ സ്പിന്നിങ് മിൽ റോഡിൽ നിന്നും കവിയൂർ ഭാഗത്തേക്ക് വരുന്ന സർവ്വീസ് റോഡിൽ നിന്നും ബൈപ്പാസിലേക്ക് കയറുന്ന വാഹനങ്ങൾ ഇന്റിക്കേറ്റർ ഇടാതെ അമിത വേഗതയിൽ കയറുന്നത് മറ്റു വാഹനങ്ങൾക്കു പ്രയാസം സൃഷ്ടിക്കുന്നു. ഇത് അപകടത്തിനു കാരണമാകും അധികൃതരുടെ ശ്രദ്ധ പതിയണമെന്നാണ് വാഹന യാത്രികരുടെ ആവശ്യം.
