ചോറോട് യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസ്; അന്വേഷണം തുടങ്ങി


വടകര: ചോറോട് മുട്ടുങ്ങലില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

വീടിനു സമീപം ഉഗ്ര ശബ്ദത്തോടെ വീണ് പൊട്ടിയതിനു പിന്നാലെ അക്രമികള്‍ ഓടി മറിയുകയായിരുന്നു.

ഇന്നലെ രാത്രി ഒമ്പതരയോടെ പുതുശ്ശേരി അമ്ബലത്തിനു സമീപം താഴെ കൊയിലോത്ത് സാവിത്രിയുടെ വീടിനരികിലാണ് അക്രമം നടന്നത്. 

സാവിത്രിയുടെ മകൻ കോണ്‍ഗ്രസ് വാർഡ് വൈസ് പ്രസിഡന്റായ നവീൻ പോളിംഗ് ദിവസം രണ്ടാം വാർഡിലെ ബൂത്ത് ഏജന്റായി പ്രവർത്തിച്ചിരുന്നു.

പൊതുവെ ഇരുന്നൂറിലേറെ വോട്ടുകള്‍ക്ക് ജയിക്കാറുള്ള രണ്ടാം വാർഡില്‍ ഇത്തവണ 15 വോട്ടുകള്‍ക്ക് കഷ്ടിച്ചാണ് എല്‍ഡിഎഫ് കടന്നു കൂടിയത്. 

നവീന്റെ വീട് അന്വേഷിച്ച്‌ രണ്ടു പേർ അയല്‍പക്കത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഫോടകവസ്തു എറിഞ്ഞത്. പരിസരമാകെ രൂക്ഷഗന്ധവും പുകയും നിറഞ്ഞു. സംഭവമറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ എത്തി. വടകര പോലീസിനെ അറിയിച്ചതായി ഇവർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ