ഒളവിലം - പള്ളിക്കുനി - കിടഞ്ഞി റൂട്ടിൽ യാത്രാക്ലേശം; സർവീസ് പുനസ്ഥാപിക്കണമെന്ന് ആവശ്യം

 തലശ്ശേരി: ഒളവിലം, പള്ളിക്കുനി, പെരിങ്ങാടി, കിടഞ്ഞി എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ കനത്ത യാത്രാ ബുദ്ധിമുട്ട് നേരിടുകയാണ്. ഒരിക്കൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് സജീവമായിരുന്ന ഈ റൂട്ടിൽ ഇപ്പോൾ സർവീസ് പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

മുൻ വർഷങ്ങളിൽ മന്ത്രി പി.ആർ. കുറുപ്പിന്റെ ശ്രമഫലമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഇടക്കാലത്ത് നിർത്തിയതിനെ തുടർന്ന്, പിന്നീട് മന്ത്രി കെ.പി. മോഹനൻ അതേ റൂട്ടിൽ സർവീസ് പുനരാരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സർവീസ് വീണ്ടും നിർത്തിയതോടെ ജനങ്ങൾ സ്വകാര്യ ബസുകളുടെ ആശ്രിതരായി മാറിയിരിക്കുകയാണ്.

തലശ്ശേരി മുതൽ മാഹി പാലം, ഒളവിലം, കിടഞ്ഞി വരെയുള്ള റൂട്ടിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും തൊഴിൽജീവികൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി സർവീസ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ