ന്യൂമാഹി മദ്രസ്സ റെയ്ഞ്ച് കലോത്സവ് സമാപിച്ചു.

 


ന്യൂമാഹി: എസ്. ജെ. എം. ന്യൂ മാഹി റെയ്ഞ്ച് പരിധിയിലെ 13 മദ്രസകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറ്റിഅമ്പതിലധികം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന മദ്രസ്സ കലോത്സവ് ചൊക്ലി  വയലിൽ പള്ളിയിൽ പ്രൗഢമായി സമാപിച്ചു.

എസ്. ജെ. എം. ജില്ലാ കൗൺസിലർ ദാവൂദ് അഷ്റഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സെഷൻ എസ്. എസ്. എഫ്. കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസീർ ഹാദി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മഹ്റൂഫ് കൊളപ്പയിൽ അധ്യക്ഷത വഹിച്ചു. എസ്. വൈ. എസ്. പെരിങ്ങത്തൂർ സോൺ പ്രസിഡണ്ട് ഷംസുദ്ദീൻ സഖാഫി, കേരള മുസ്ലിം ജമാഅത്ത് മാഹി സർക്കിൾ സെക്രട്ടറി എം. എൻ. ഹുസൈൻ സഖാഫി, ചൊക്ലി മുബാറക്ക് മസ്ജിദ് ഇമാം അബ്ദു റഷീദ് സഖാഫി, പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ കരീം അഹ്സനി, നാഹിദ് അമാനി എന്നിവർ പ്രസംഗിച്ചു.

സമാപന സംഗമം ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷമീർ സഖാഫി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജനറൽ സിക്രട്ടരി  ഫള്ലു റഹ്മാൻ സഖാഫി ഫല പ്രഖ്യാപനവും അബ്ദുള്ള ഹാജി കുന്നോത്ത് വിജയികൾക്കുള്ള ട്രോഫികൾ വിതരണവും നടത്തി.

രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവിൽ നൂറുൽ ഇസ്ലാം വയലിൽ പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട്, മൂന്ന്, സ്ഥാനങ്ങൾ യഥാക്രമം അൽ-അസ്ഹർ സെക്കണ്ടറി മദ്രസ്സയും , നൂറുൽ ഹുദാ കവിയൂരും നേടി. സമാപന സംഗമത്തിൽ ഉമർ സഖാഫി കൊട്ടപ്പുറം സ്വാഗതവും സൂഫിയാൻഫാളിലി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ