പള്ളൂർ: പള്ളൂർ ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതി ദാരുണാന്ത്യം. പിന്നാലെയെത്തിയ ലോറി ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരിയായ പള്ളൂർ നാലുതറ ഐശ്വര്യ നിവാസിൽ രമിതാ ബിജു (32) മരിച്ചു.
PY 03 B 1334 നമ്പർ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രമിതയെ, അതേ ദിശയിൽ വന്ന ലോറിയാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

