മാഹി സെന്റ് തെരേസാ ബസിലിക്കയിലെ അമ്മ ത്രേസ്യാ പുണ്യവതിയുടെ 18 ദിവസത്തെ തിരുനാൾ ബുധനാഴ്ച സമാപിക്കും. ചൊവ്വാഴ്ച ഫാ. ജിയോലിൻ എടേഴത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. നൊവേനയുമുണ്ടായി. ബുധനാഴ്‌ച രാവിലെ 10.30ന് കണ്ണൂർ രൂപതാ സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി ആഘോഷമായ ദിവ്യബലിക്ക് കാർമ്മികത്വം വഹിക്കും
അഞ്ചിന് രാവിലെ റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചതോടെയാണ് തിരുനാൾ തുടങ്ങിയത്. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല, കോഴിക്കോട് അതിരൂപതാ മെത്രാപ്പോലിത്ത ഡോ. വർഗീസ് ചക്കാലക്കൽ, തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി തുടങ്ങിയവർ തിരുനാളിന്റെ പ്രധാന ദിനങ്ങളിൽ ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ച വിശുദ്ധയുടെ അത്ഭുത തിരുസ്വരൂപം ഉച്ചകഴിഞ്ഞ് രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാളിന് കൊടിയിറങ്ങും