പെരിങ്ങാടി: ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുകയാണ്.
ഇതിൻ്റെ മുന്നോടിയായി ശ്രീകോവിൽ നവീകരണത്തിൻ്റെ ഭാഗമായി നടക്കുന്ന ബാലാലയ പ്രതിഷ്ഠ ഒക്ടോബർ 15ന് ബുധൻ പകൽ 11ന് ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നടക്കുകയാണ്.
വിശിഷ്ട പൂജാദി കർമങ്ങളോടെ നടക്കുന്ന ബാലാലയ പ്രതിഷ്ഠാകർമ്മത്തിൽ പങ്കടുക്കാൻ മുഴുവൻ വിശ്വാസികളെയും ക്ഷണിക്കുന്നു.
പ്രതിഷ്ഠാ ദിനത്തിൽ അന്നദാനവും. ഉണ്ടായിരിക്കും പുണ്യകർമത്തിൽ പങ്കടുക്കുവാനായി എല്ലാവരും ബുധനാഴ്ച ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.