മാഹി: വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങളുടെ എട്ടാം ദിനമായ ഇന്നലെ വൈകിട്ട് കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്സ് വടക്കുന്തല പിതാവിന്റെ മുഖ്യകാർമികത്വത്തിൽ സാഘോഷ ദിവ്യബലി അർപ്പിച്ചു.
മാഹിയിലെത്തിയ പിതാവിനെ സെമിത്തേരി റോഡ് ജംഗ്ഷനിൽ നിന്ന് സ്വീകരിച്ചു. ബസിലിക്ക റക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ നേതൃത്വത്തിൽ അൾത്താര ബാലകർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൊമ്പിരി സമൂഹം, ഇടവകജനങ്ങൾ എന്നിവർ പങ്കെടുത്തു.
ഞായറാഴ്ചയായതിനാൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.