മാഹി: ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ മാഹി ധനശേഖരണാർത്ഥം നടത്തുന്ന ഒന്നര ലക്ഷം രൂപ സമ്മാന തുകയുള്ള അഞ്ചാമത് ഓൾ കേരള സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളുടെ ചികിത്സാ സഹായത്തിനു വേണ്ടി രൂപീകരിച്ച ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചറൽ സെൻ്റർ രോഗികളായ നമ്മുടെ കൂടപ്പിറപ്പുകൾക്ക് ഇതിനകം തന്നെ നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ട്.
എട്ടോളം സന്നദ്ധ രക്തദാന ക്യാമ്പുകളടക്കം നിരവധി ബോധവൽക്കരണ ക്ലാസ്സുകളും, വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളും തയ്യാറാക്കി നടത്തി വരുന്നു.
ക്രിക്കറ്റ് ടൂർണമെന്റിന്റെ മുന്നോടിയായി ഇന്നലെ (12:10:20 25) 50 വയസ്സിന് മുകളിൽ ഉള്ളവരുടെ കാരംസ് ടൂർണമെന്റ് നടന്നു.
മാഹിക്കകത്തും പുറത്തും നിന്നും16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ നിസാർ & മജീദ് ടീം, ലാലു & സുരേഷ് ടീമുമായി ഏറ്റുമുട്ടി.നിസാർ & മജീദ് ടീം വിജയിച്ചു.
രാവിലെ പത്തരമണിക്ക് ആരംഭിച്ച ടൂർണമെന്റ് ഹ്യൂമനടക്കം നിരവധി സംഘടനകൾക്ക് നേതൃത്വം നൽകുന്ന മയ്യഴിയുടെ സാമൂഹ്യ, ചാരിറ്റി മേഖലകളിൽ നിറ സാനിധ്യമായ കെ ഇ മമ്മു ഉദ്ഘാടനം ചെയ്തു.
വാശിയേറിയ ഒരുപാട് മത്സരങ്ങൾക്ക് സാക്ഷിയായ ടൂർണമെന്റ് വൈകിട്ട് ആറര മണിയോടെ അവസാനിച്ചു. സനൂബ് അഷ്റഫ് സ്വാഗതം പറഞ പരിപാടിയിൽ സാമിർ എമ്മി അദ്ധ്യക്ഷത വഹിച്ചു.
കെ ഇ പർവ്വീസ് വിജയികൾക്കും പങ്കെടുത്തവർക്കും ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചറൽ സെൻറർ മാഹിയുടെ പേരിൽ നന്ദി രേഖപ്പെടുത്തി.
വിജയികൾക്കുള്ള സമ്മാനദാനം ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം ദിനമായ നവംബർ 16ന് വൈകിട്ട് നൽകുന്നതാണ്. കാരംസ് ടൂർണമെന്റ് നേതൃത്വത്തിൽ നിയന്ത്രിച്ചു. വിനീഷ് വിജയൻ, ഷാൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.