ട്രെയിനിൽ നിന്നും വീണ വിദ്യാർത്ഥിക്ക് പരിക്ക്


അഴിയൂർ: അഴിയൂർ അത്താണിക്കൽ റഹ്മാനിയ്യ മൻസിൽ റാഷിക്കിന്റെ മകൾ റീഹ (19) ട്രെയിനിൽ നിന്നും വീണ് പരിക്ക്.

ഞായറാഴ്ച കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ കൂട്ടുകാരുമൊത്ത് കോളേജിലേക്കുള്ള യാത്രക്കിടയിലാണ്  കോഴിക്കോട് പാവങ്ങാട് പുത്തൂർ ഭാഗത്ത് വെച്ച്  സംഭവം നടന്നത്. 

വാതിലിന് സമീപം നിൽക്കുന്നതിനിടെ തല കറങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടനെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതിന് ശേഷം വിദ്യാർത്ഥിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ