ചൊക്ലി : 6 കേരള ബറ്റാലിയൻ എൻ സി സി തലശ്ശേരിയുടെ കീഴിൽ ഉള്ള ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ ക്വാർട്ടർ മാസ്റ്റർ സർജന്റ് നിവിൻ സജീവൻ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 1 വരെ ആന്ധ്രപ്രദേശ് 29 ബറ്റാലിയന്റെ നേതൃത്വത്തിൽ തിരുപ്പതിയിൽ നടക്കുന്ന ദേശീയ ട്രക്കിങ് ക്യാമ്പിൽ പങ്കെടുക്കാൻ ഉള്ള അർഹത നേടി .ചൊക്ലി ഗ്രാമത്തിയിലെ പറമ്പത്ത് വീട്ടിൽ റിട്ടയേർഡ് ഹവിൽദാർ പി .സജീവന്റെയും ,യു .എം .രഷിതയുടെയും മകനാണ് .