ഹ്യുമയിൻ ചാരിറ്റി & കൾച്ചറൽ സെന്റർ അനൂപ് അനുസ്മരണവും, സന്നദ്ധ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു


മാഹി: ഹ്യൂമൻ ചാരിറ്റി & കൾച്ചറൽ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ ഹ്യുമൻ ചാരിറ്റിയുടെ മുൻ എക്സിക്യുട്ടീവ് അംഗം അനൂപിന്റെ സ്മരണാർത്ഥം അനുസ്മരണ സദസ്സും, സന്നദ്ധ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

ഹ്യൂമൻ പ്രസിഡന്റ് സമീർ മഹമൂദിന്റെ അദ്ധ്യക്ഷതയിൽ അനൂപിന്റെ ഓർമകളിൽ ദു:ഖത്തിലാഴ്ന്ന ചടങ്ങ് ഹ്യൂമൻ രക്ഷാധികാരി അഹമ്മദ് പി കെ ഉദ്ഘാടനം ചെയ്തു. അനൂപിന്റെ സഹപാഠി ലുബ്ന സമീർ മുഖ്യ ഭാഷണം നടത്തി.

 മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്റർ ഇൻ ചാർജ് ഡോ: ഹർഷ, ബി ഡി കെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി, ഗഫൂർ മണ്ടോളി എന്നിവർ അനൂപിനെ അനുസ്മരിച്ചു സംസാരിച്ചു. വൈ:പ്രസിഡന്റ് സനൂബ് അഷ്റഫ് സ്വാഗതവും സിക്രട്ടറി അജിത പവിത്രൻ നന്ദിയും പറഞു.

ബ്ലഡ് സെന്റർ കൗൺസിലർ റോജ, അരുൺ, സതീഷ്, പർവീസ് കെ ഇ, ബി ഡി കെ തലശ്ശേരി സിക്രട്ടറി ഷംസീർ പരിയാട്ട്, ഒ പി പ്രശാന്ത്, ഹ്യൂമൻ ജോ:സിക്രട്ടറി ഷാൻ, വിനീഷ് വിജയൻ, മജ്നു, റബീന, താലിഷ്, സലാം മണ്ടോളി, ഷിഹാബ്, ഹാരിസ്, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ബ്ലഡ് ഡോണേർസ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് ഹ്യുമൻ ചാരിറ്റിയുടെ എട്ടാമത് സന്നദ്ധ രക്തദാന ക്യാമ്പാണ് 14 ന് ഞായറാഴ്ച നടന്നത്.

 ഹ്യൂമന് വേണ്ടി ക്യാമ്പ് സർട്ടിഫിക്കറ്റ് പ്രസിഡന്റ് സമീർ മുഹമ്മദും, ബി ഡി കെ ക്ക് വേണ്ടി സമീർ പെരിങ്ങാടിയും ഡോ: ഹർഷയിൽ നിന്നും ഏറ്റുവാങ്ങി.


ചടങ്ങിൽ അഴിയൂർ ജി എം ജെ ബി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അസ്ര അർഷാദ് കേശദാനം ചെയ്തു. അർഷാദ് സാലിയ ദമ്പതികളുടെ മകളാണ് അസ്ര.

വളരെ പുതിയ വളരെ പഴയ