അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോൽസവം 25 ന് തുടങ്ങും

മാഹി:അഴിയൂർഗ്രാമ പഞ്ചായത്ത്  കേരളോൽസവം 25  മുതൽ ഒക്ടോബർ അഞ്ച് വരെ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. 28 ന് അത് ലറ്റിക്ക് മൽസരങ്ങൾ ചോമ്പാൽ മിനി സ്റ്റേഡിയത്തിലും , ഒക്ടോബർ .അഞ്ചിന്  കലാമൽസരങ്ങൾ അഴിയൂർ ഗവർമെൻറ് ഹയർ സെക്കൻഡറിയിലും നടക്കും. 20നുള്ളിൽ എൻട്രികൾ ഓൺലൈനായി സമർപ്പിക്കണം. നടത്തിപ്പിനായി സംഘാടക സമിതി രൂപികരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ  അധ്യക്ഷത വഹിച്ചു. ശശി ധരൻ തോട്ടത്തിൽ .അനിഷ ആനന്ദ സദനം,രമ്യ കരോടി, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, എം പി ബാബു, പി കെ പ്രീത, പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ, ടി ടി പത്മനാഭൻ ,  സി എച്ച് സജീവൻ ,മുബാസ് കല്ലേരി, സാജിദ് നെല്ലോളി, സാലിം പുനത്തിൽ,റഫീക്ക് അഴിയൂർ, എസ് പി റഫീക്ക്, ഇ പി ഫാസിൽ, ഇ കെ അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആയിഷ ഉമ്മർ (ചെയർ ), വി. ശ്രീകല (ജന.കൺ )

വളരെ പുതിയ വളരെ പഴയ