മയ്യഴി : രാജീവ് ഗാന്ധി ഗവ. ഐടിഐ മാഹിയിൽ 2025-27 അധ്യയനവർഷത്തിൽ ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന മാഹിയിലെയും കേരളത്തിലെയും വിദ്യാർഥികൾ പ്രവൃത്തിദിവസങ്ങളിൽ വൈകിട്ട് അഞ്ചു വരെ നേരിട്ട് ഐടിഐ ഓഫീസിലെത്തി അപേക്ഷ നൽകാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി. കുറഞ്ഞ പ്രായം: 14 വയസ്സ്. ഫോൺ: 04902 339711, 9495744339.