തുല്യ ജോലിക്ക് തുല്യ വേതനം എന്ന സുപ്രീംകോടതിയുടെ വിധി പരിഗണിച്ച് വിവിധ സർക്കാർ വകുപ്പുകളിൽ തൊഴിൽ ചൂഷണം അനുഭവിക്കുന്ന ജീവനക്കാർക്ക് തുല്യ വേതനം നേടിക്കൊടുക്കുന്നതിനായി സത്വര നടപടികൾ സ്വീകരിക്കുമെന്നും കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പൊതുസമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. 30 വർഷത്തിലധികം സർവീസിലുള്ള അധ്യാപകർക്ക് പോലും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വേണമെന്ന് സുപ്രീംകോടതി വിധിക്കെതിരെ നിയമനിർമ്മാണം നടത്തുന്നതിനായി പുതുച്ചേരി സർക്കാരിനോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടു. നിലവിൽ ഒഴിവുള്ള മുഴുവൻ തസ്തികകളിലും സ്ഥാനക്കയറ്റവും പുതിയ നിയമനവും നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻ്റ് പി.കെ.രാജേന്ദ്ര കുമാർ അധ്യക്ഷത വഹിച്ചു. കെ.ഹരീന്ദ്രൻ, കെ.രാധാകൃഷ്ണൻ, ടി.പി.ഷെെജിത്ത്, കെ.പ്രശോഭ്, എൻ.മോഹനൻ, കൃപേഷ്.കെ.വി, കെ.എം.പവിത്രൻ എന്നിവർ സംസാരിച്ചു