മാഹി: മാഹിയിലെ ജയിൽ കെട്ടിടത്തിലെ മലിനജലമാണ് റോഡിലേക്ക് ഒഴുക്കി വിടുന്നതായി പരാതി ഉയർന്നത്.
മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്ന സാഹചര്യമുള്ളതിനാൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
ജയിലിനോട് ചേർന്ന് കിടക്കുന്ന പറമ്പിൽ മാലിന്യം കുന്നു കൂടുന്നത് തടയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്