മാഹി :അധ്യാപകർക്ക് യോഗ്യതയ്ക്കനുസരിച്ച് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് മാഹി ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഗസ്റ്റ് ടീച്ചർ, എസ്.എം.സി, ബാൽ ഭവൻ തുടങ്ങിയ വിഭാഗങ്ങളിൽ മുഴുവൻ സമയവും അക്കാദമിക് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അധ്യാപകരെ ചൂഷണം ചെയ്യാതെ അവർക്ക് സ്ഥിരം തസ്തികകളിൽ നിയമനവും, തുല്യ ശമ്പളവും നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിരമിച്ച അധ്യാപകരായ ഡോ.കെ.ചന്ദ്രൻ, സി.ലളിത, റീന ചാത്തമ്പള്ളി, പി.പുഷ്പലത, എ.എം.രജിത എന്നിവരെ ആദരിച്ചു. സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.വി.സജിത, ടി.പി.ഷൈജിത്ത്, കെ.ഹരീന്ദ്രൻ, രസിത.സി.ഇ, കെ.രാധാകൃഷ്ണൻ, ആൻ്റണി മാത്യു,, ആനന്ദ് സംസാരിച്ചു. വി.എം.സജില, ടി.എം.സജീവൻ, പി.പി.അനീഷ്, ഗിനീഷ് ഗോപിനാഥ്, സ്വപ്ന.കെ.എം, കെ.ഷീന, ഊർമ്മിള പത്മനാഭൻ, ദീപ്തി ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരുടെ കലാപരിപാടികളും ഓണാഘോഷവും ഉണ്ടായിരുന്നു.