ന്യൂമാഹി : ന്യൂമാഹി എക്സൈസ് ചെക്പോസ്റ്റിന് സമീപത്ത് നിന്ന് ഏഴ് ലിറ്റർ മാഹി മദ്യവുമായി തമിഴ്നാട് സ്വദേശിയെ ന്യൂമാഹി എക്സൈസ് സംഘം പിടിച്ചു.
സഞ്ചിയിലാക്കിയ മദ്യവുമായി പോകുമ്പോഴാണ് ഉസലാംപെട്ടിയിലെ സഞ്ജയ് ശങ്കറിനെ പിടിച്ചത്. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.വടകര-തലശ്ശേരി റൂട്ടിലോടുന്ന ബസിൽനിന്ന് ആളില്ലാത്ത രണ്ടുലിറ്റർ മദ്യവും പിടിച്ചു.