രാമവിലാസത്തിലെ മുൻ എൻ സി സി കേഡറ്റിനെ ആദരിച്ചു

 


ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി  എൻ സി സി യുടെ കീഴിലുള്ള രാമവിലസം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി കേഡറ്റായിരുന്ന സാരംഗ് എസ് ശശീന്ദ്രൻ നെ ആദരിച്ചു . ഈ കഴിഞ്ഞ NEET  പരീക്ഷയിൽ ഉന്നതവിജയം നേടി പത്തനംതിട്ട ഗവേർൺമെന്റ് മെഡിക്കൽ കോളേജ് കൊന്നിയിൽ അഡ്മിഷൻ ലഭിച്ചതിനാണ് അനുമോദനം  നാൽകിയത് . 

രാമവിലസം ഹയർ സെക്കണ്ടറി സ്കൂളിലെ 2020-22 ബാച്ച് എൻ സി സി യുടെ സർജെന്റ് മേജർ ആയിരുന്നു സാരംഗ് എസ് ശശീന്ദ്രൻ . സാരംഗ് എസ് ശശീന്ദ്രൻ എൻ സി സി യുടെ ബെസ്ററ് കേഡറ്റ് അവാർഡ് നേടിയിട്ടുണ്ട് . സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പിൾ പ്രശാന്തൻ  തച്ചാറത്ത് സാരംഗ് എസ് ശശീന്ദ്രൻ ന് ഉപഹാരം നൽകി . സാരംഗ് എസ് ശശീന്ദ്രന്റെ ഈ നേട്ടം മുഴുവൻ കേഡറ്റുകൾക്കും പ്രചോദനം  ആകണം  എന്ന് ഉദ്ഘാടന ഭാക്ഷാണത്തിൽ പ്രിൻസിപ്പിൾ പ്രശാന്തൻ തച്ചറത്ത് അഭിപ്രായപെട്ടു . എൻ സി സി ഓഫീസർ ശ്രീ ടി പി രാവിദ് , ഹാവിൽദാർ ജയറാമൻ , ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ ഉദയകുമാർ , സ്റ്റാഫ്സെക്രട്ടറിമാരായ ശ്രീ രചീഷ് , ശ്രീ ഗിരീഷ്‌ കുമാർ ടി പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സാരംഗ് എസ് ശശീന്ദ്രൻ നന്ദിയും മറുപടി പ്രസംഗവും നടത്തി . പരിപാടിയിൽ അറുപത്  കേഡറ്റുകൾ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ