തുരുമ്പേറ്റ് നശിച്ച് മോന്താൽ റെഗുലേറ്റർ


മയ്യഴിപ്പുഴയിലെ പാതിനിർമിച്ച മോന്താൽ റെഗുലേറ്റർ തുരുമ്പേറ്റ് നശിക്കുന്നു. കൃഷിയിടങ്ങൾക്ക് ശുദ്ധജലം എത്തിച്ച് ഉപ്പുവെള്ളം തടയാനായിരുന്നു അരനൂറ്റാണ്ടിനുമുമ്പ് പദ്ധതി ആരംഭിച്ചത്.

പൂർണ്ണമായ നിർമാണം പൂർത്തിയാകാതെ വെള്ളത്തിനടിയിലായ ഭാഗം തുരുമ്പുപിടിച്ച് പദ്ധതി അനിശ്ചിതത്വത്തിലാകുകയാണ്. ഇതോടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നിരവധി പഞ്ചായത്തുകളിലും പാനൂർ നഗരസഭാ പ്രദേശങ്ങളിലും പ്രതീക്ഷയുണ്ടാക്കിയ പദ്ധതിക്ക് തടസ്സമായി.

ശുദ്ധജലം ലഭിച്ചാൽ രണ്ടുതവണ നെൽകൃഷി നടത്താൻ കഴിയുന്ന നിലങ്ങൾ ഇപ്പോൾ തരിശായി കിടക്കുകയാണ്. തെങ്ങും പച്ചക്കറിവിളകളും വെള്ളക്കുറവ് കാരണം നാശം നേരിടുന്നു.

പുനർനിർമാണത്തിന് വൻതുക ആവശ്യമുണ്ടെന്നും അഞ്ചരക്കണ്ടി പുഴയിലെ പാറപ്രം റെഗുലേറ്ററിന്റെ മാതൃകയിൽ മോന്താൽ പദ്ധതിയും പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു.



വളരെ പുതിയ വളരെ പഴയ