മാഹി കലോത്സവ്: 2025 ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് നാളെ തുടക്കം

 


പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മാഹി മേഖല തല സ്കൂൾ കലോത്സവമായ കലോത്സവ് - 2025 ൻ്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് നാളെ തുടക്കമാവും. പന്തക്കൽ പിഎം ശ്രീ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ശില്പി എൻ.മനോജ് കുമാർ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്യും. ചീഫ് എജുക്കേഷൻ ഓഫീസർ തനൂജ എം.എം അദ്ധ്യക്ഷത വഹിക്കും. മാഹിയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.

വളരെ പുതിയ വളരെ പഴയ