കൂൺ മലയാളികളുടെ പ്രിയഭക്ഷണമാകുന്നു; കൗതുകത്തിനായി തുടങ്ങിയ കൂൺ കൃഷി ഇന്ന് മാണിക്കോത്ത് എം.പി. പവിത്രന്റെ വിജയഗാഥ

 


ന്യൂ മാഹി: മലയാളികളുടെ ഭക്ഷണ മെനുവിൽ ശക്തമായ കടന്നു കയറ്റമാണ് കൂൺ (Mushroom) നടത്തിക്കൊണ്ടിരിക്കുന്നത്. സസ്യ ഭക്ഷണമാണോ മാംസ ഭക്ഷണമാണോ എന്ന് നിർവചിക്കാനാകാത്ത ഇടത്താണ് കൂണുകളുടെ സ്ഥാനം. വിറ്റാമിനുകളുടെയും മിനറൽസിന്റെയും പ്രോട്ടീനിന്റെയും കലവറയായതിനാൽ ആരോഗ്യത്തിന് ഗുണകരമാണ്.

രക്തവും ഹൃദയവുമില്ലാത്ത ജീവ വിഭാഗമായ ഫംഗസ് വിഭാഗത്തിൽപ്പെടുന്നതിനാൽ കൂൺ സസ്യാഹാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 

എന്നാൽ, ഉത്തരേന്ത്യയിലെ ചില ജാതി വിഭാഗങ്ങൾ ഇതിനെ വർജ്യമാക്കുന്നുണ്ടെന്ന പ്രത്യേകതയും ഉണ്ട്. അതേ സമയം, മാംസഭുക്കുകൾക്കും കൂൺ ഏറെ ഇഷ്ടമാണ്.

കേരളത്തിൽ ഇപ്പോൾ വ്യാപകമായി കൂൺ കൃഷി നടത്തപ്പെടുന്നുണ്ട്. മുറികൾ (Rooms) മാത്രം മതിയാകുന്നതിനാൽ കൃഷിയിടമില്ലാത്തവർക്കും ഇത് കൃഷി ചെയ്യാൻ താരതമ്യേന എളുപ്പത്തിൽ കഴിയും. ബട്ടൺ മഷ്റൂമിനേക്കാൾ ജനപ്രീതി നേടുന്നത് ചിപ്പിക്കൂണിനാണ് (Oyster Mushroom).

കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകൻ അവാർഡ് നേടിയതും ഒരു കൂൺ കർഷകനായിരുന്നു എന്നതും ശ്രദ്ധേയമാണ്.

 എങ്ങിനെ പാചകം ചെയ്യണമെന്ന ആശങ്കയാൽ ചിലർ കൂണിനെ അവഗണിക്കാറുണ്ടെങ്കിലും, ഏതു രീതിയിൽ തയ്യാറാക്കിയാലും കൂൺ വിഭവങ്ങൾ രുചികരമാണ്.

കൗതുകത്തിനായി കൂൺ കൃഷി ആരംഭിച്ചിരിക്കുന്നത് മാണിക്കോത്ത് സ്വദേശിയായ മുൻ ബാങ്ക് മാനേജർ എം.പി. പവിത്രൻ ആണ്.

വളരെ പുതിയ വളരെ പഴയ