അഴിയൂർ എക്സൈസ് ചെക് പോസ്റ്റിൽ പരിശോധനയ്ക്ക് ശ്വാനസേനയും

 


മാഹിയിൽനിന്ന് വിദേശമദ്യം കടത്തുന്നത് തടയുന്നതിന് വേണ്ടി അഴിയൂർ എക്സൈസ് ചെക് പോസ്റ്റിൽ പരിശോധന ശക്തമാക്കി. പരിശോധനയ്ക്ക് ശ്വാന സേനയുടെ സഹായവുമുണ്ട്. അഴിയൂർ എക്സൈസ് സംഘം, കോഴിക്കോട് ഐബി, പോലീസ് ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയാണ് ഓണക്കാലത്ത് നടത്തുന്നത്.

അഴിയൂർ എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജു, ഐബി ഇൻസ്പെക്ടർ കെ.എൻ. റിമേഷ്, ഗ്രേഡ് ഇൻസ്പെക്ടർമാരായ പി.സി.ബാബു, ശൈലേഷ് കുമാർ, സിവിൽ ഓഫീസർമാരായ എം.ഒ. റെജിൻ, ടി.വി.നൗഷീർ, ആർ.ബി. അശ്വന്ത്, ബി. ബബിത, വിജിൽ, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

വളരെ പുതിയ വളരെ പഴയ