ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരുവു നായ പെറ്റ് പെരുകി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജന വിഭാഗങ്ങൾ യാത്ര ചെയ്യാൻ പ്രയാസപ്പെടുന്നു.
തെരുവ് നായയുടെ ശല്യം സ്വൈര ജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊതുജനങ്ങൾ പഞ്ചായത്തിലും വാർത്താ മാധ്യമങ്ങളിലും അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തത് കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.
ഇരു ചക്രങ്ങളിൽ യാത്ര ചെയ്യുന്നവർക്കും കാൽനട യാത്രികർക്കുമാണ് തെരുവു നായകൾ ജീവന് ഭീഷണിയായി മുന്നോട്ട് പോകുന്നത്.
പഞ്ചായത്ത് ഇലക്ഷൻ പടിവാതിക്കൽ എത്തി 'നിൽക്കേ മനുഷ്യ ജീവന് വില കൽപ്പിക്കാത്ത അധികൃതരുടെ നിസംഗത പ്രതിഷേധാർഹമാണ്.
